Joel 2:28-32
യഹോവയുടെ ദിവസം
28“പിന്നീട്,ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും.
നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും
നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും
നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും.
29എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും
ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും.
30ഞാൻ ആകാശങ്ങളിലും
ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും,
രക്തവും തീയും പുകച്ചുരുളുംതന്നെ.
31യഹോവയുടെ ശ്രേഷ്ഠവും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പേ
സൂര്യൻ ഇരുളായി മാറുകയും
ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.
32യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന
ഏതൊരുവനും രക്ഷിക്കപ്പെടും;
യഹോവ അരുളിച്ചെയ്തതുപോലെ
സീയോൻപർവതത്തിലും ജെറുശലേമിലും
രക്ഷപ്പെട്ടവർ ഉണ്ടാകും,
അവശേഷിക്കുന്നവർക്കിടയിൽപോലും
യഹോവയാൽ വിളിക്കപ്പെടുന്നവർക്കു വിടുതലുണ്ടാകും.
Copyright information for
MalMCV