Isaiah 42:1-4
യഹോവയുടെ ദാസൻ
1“ഇതാ, ഞാൻ ശാക്തീകരിക്കുന്ന എന്റെ ദാസൻ!ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ;
ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും,
അവൻ രാഷ്ട്രങ്ങൾക്കു ന്യായം നടത്തിക്കൊടുക്കും.
2അവൻ നിലവിളിക്കുകയോ ശബ്ദം ഉയർത്തുകയോ ഇല്ല;
തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല.
3ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല,
പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല.
അവൻ വിശ്വസ്തതയോടെ ന്യായപാലനം നടത്തും.
4ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ
അവന്റെ കാലിടറുകയോ നിരാശപ്പെടുകയോ ഇല്ല.
അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കും.”
Copyright information for
MalMCV