‏ Psalms 93

1യഹോവ വാഴുന്നു, അവിടന്ന് പ്രതാപം അണിഞ്ഞിരിക്കുന്നു;
യഹോവ പ്രതാപം അണിയുകയും ശക്തികൊണ്ട് അരമുറുക്കുകയും ചെയ്തിരിക്കുന്നു;
നിശ്ചയമായും ഭൂലോകം ഇളകാതെ ഉറച്ചുനിൽക്കും.
2അങ്ങയുടെ സിംഹാസനം അതിപുരാതനകാലത്തുതന്നെ സ്ഥാപിതമായതാണ്;
അവിടന്ന് അനാദികാലംമുതൽതന്നെ ഉള്ളവനും ആകുന്നു.

3യഹോവേ, നദികളിൽ പ്രളയജലം ഉയരുന്നു,
നദികൾ അവയുടെ ആരവം ഉയർത്തുന്നു;
തിരകൾ അലച്ചുതിമിർക്കുന്നു.
4വൻ ജലപ്രവാഹത്തിന്റെ ഗർജനത്തെക്കാളും
ശക്തിയേറിയ തിരകളെക്കാളും
ഉന്നതനായ യഹോവ ശക്തൻതന്നെ.

5അവിടത്തെ നിയമവ്യവസ്ഥകൾ സ്ഥിരമായിരിക്കുന്നു;
യഹോവേ, വിശുദ്ധി അങ്ങയുടെ ആലയത്തിന്
എന്നെന്നേക്കും ഒരു അലങ്കാരമാണ്.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.