Psalms 2
1രാഷ്ട്രങ്ങൾ ഗൂഢാലോചന ▼▼ചി.കൈ.പ്ര. രോഷം
നടത്തുന്നതുംജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?
2യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായി
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും
ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.
3“നമുക്ക് അവരുടെ ചങ്ങലകൾ പൊട്ടിക്കാം
അവരുടെ വിലങ്ങുകൾ എറിഞ്ഞുകളയാം!” എന്ന് അവർ പറയുന്നു.
4സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്നവൻ ചിരിക്കുന്നു;
കർത്താവ് അവരെ പരിഹസിക്കുന്നു.
5തന്റെ കോപത്തിൽ അവിടന്ന് അവരെ ശാസിക്കുകയും
തന്റെ ക്രോധത്താൽ അവിടന്ന് അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു.
6“ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു,
സീയോനിൽ ▼
▼അതായത്, ജെറുശലേമിൽ
എന്റെ വിശുദ്ധപർവതത്തിൽത്തന്നെ,” എന്നു കർത്താവ് അരുളിച്ചെയ്യുന്നു.7യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു:
അവിടന്ന് എന്നോട് കൽപ്പിച്ചു, “നീ എന്റെ പുത്രനാകുന്നു;
ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു.
8എന്നോടു ചോദിച്ചുകൊള്ളുക,
ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായും
ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും.
9ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; ▼
▼അഥവാ, ഭരിക്കും
കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും.”
10അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക;
ഭൂമിയിലെ ഭരണാധിപരേ, ബുദ്ധിപഠിക്കുക.
11ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും
വിറയലോടെ ആനന്ദിക്കുകയും ചെയ്യുക.
12അവിടന്നു കോപാകുലനായി,
മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക, ▼
▼ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കും
അവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ.
Copyright information for
MalMCV