‏ Psalms 133

ദാവീദിന്റെ ആരോഹണഗീതം.

1കണ്ടാലും, സഹോദരങ്ങൾ ഐക്യത്തോടെ വസിക്കുന്നത്
എത്ര മനോഹരവും ആനന്ദകരവുമാകുന്നു!

2അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്,
താടിയിലേക്ക് ഒഴുകുന്ന,
അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി,
അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്.
3അതു സീയോൻപർവതത്തിൽ പതിക്കുന്ന
ഹെർമോൻ ഹിമകണംപോലെയാണ്.
യഹോവ തന്റെ അനുഗ്രഹവും
ശാശ്വതജീവനും വർഷിക്കുന്നത് അവിടെയാണല്ലോ.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.