‏ Psalms 87

കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം.

1യഹോവ വിശുദ്ധപർവതത്തിൽ തന്റെ നഗരം സ്ഥാപിച്ചിരിക്കുന്നു.
2യാക്കോബിന്റെ സകലനിവാസസ്ഥാനങ്ങളെക്കാളും
സീയോന്റെ കവാടങ്ങളെ അവിടന്ന് സ്നേഹിക്കുന്നു.

3ദൈവത്തിന്റെ നഗരമേ,
നിന്നെക്കുറിച്ചു മഹത്തരമായ കാര്യങ്ങൾ പറയപ്പെട്ടിരിക്കുന്നു: സേലാ.
4“എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ
ഞാൻ രഹബിനെയും
ഈജിപ്റ്റിനുള്ള ഒരു കാവ്യാത്മക നാമം. പൗരാണിക എഴുത്തുകളിൽ സമുദ്രത്തിൽ കലാപങ്ങൾ സൃഷ്ടിക്കുന്ന ഭീകരസത്വമായ ഒരു സാങ്കൽപ്പിക കഥാപാത്രം.
ബാബേലിനെയും രേഖപ്പെടുത്തും—
ഫെലിസ്ത്യദേശവും സോരും കൂശും
ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കരുതപ്പെടുന്നു.
അക്കൂട്ടത്തിലുണ്ട്—
‘ഇവൻ സീയോനിൽ ജനിച്ചു,’ എന്നു പറയപ്പെടും.”
5സീയോനെപ്പറ്റി ഇപ്രകാരം പറയും, നിശ്ചയം,
“ഇവനും അവനും ജനിച്ചത് ഇവിടെയാണ്,
അത്യുന്നതൻതന്നെയാണ് സീയോനെ സ്ഥാപിച്ചിരിക്കുന്നത്.”
6യഹോവ ജനതകളുടെ ജനസംഖ്യ എടുക്കുമ്പോൾ:
“ഈ ആൾ സീയോനിൽ ജനിച്ചു,” എന്നു രേഖപ്പെടുത്തും. സേലാ.

7ഗായകരെപ്പോലെ നർത്തകരും
“എന്റെ എല്ലാ ഉറവിടവും അങ്ങയിൽ ആകുന്നു,” എന്നു പാടും.

ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതസംവിധായകന്; മഹലത്ത് രാഗത്തിൽ.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.