‏ Psalms 8

ദാവീദിന്റെ ഒരു സങ്കീർത്തനം.

1ഞങ്ങളുടെ കർത്താവായ യഹോവേ,
അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!

അങ്ങയുടെ മഹത്ത്വം അവിടന്ന്
ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.
2ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ
ഗ്രീക്കു കൈ.പ്ര. നാവുകൾ വാഴ്ത്തിപ്പാടുന്നു. മത്താ. 21:16 കാണുക.

അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു
വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.
3അവിടത്തെ വിരലുകളുടെ പണിയായ
ആകാശം,
അങ്ങു സ്ഥാപിച്ച
ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,
4അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,
അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?

5അങ്ങ് അവരെ
അഥവാ, മനുഷ്യപുത്രനെ
ദൂതന്മാരെക്കാൾ
അഥവാ, ദൈവത്തെക്കാൾ
അൽപ്പംമാത്രം താഴ്ത്തി;
തേജസ്സും ബഹുമാനവും അവരെ
അഥവാ, അവനെ
മകുടമായി അണിയിച്ചിരിക്കുന്നു.
6അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി;
സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—
7ആടുകൾ, കന്നുകാലികൾ,
കാട്ടിലെ സകലമൃഗങ്ങൾ,
8ആകാശത്തിലെ പറവകൾ,
സമുദ്രത്തിലെ മത്സ്യങ്ങൾ,
സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.

9ഞങ്ങളുടെ കർത്താവായ യഹോവേ,
അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!

സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.”
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV