‏ Psalms 123

ആരോഹണഗീതം.

1സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന അങ്ങയിലേക്ക്,
ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.
2അടിമകളുടെ കണ്ണുകൾ തങ്ങളുടെ യജമാനന്റെ കൈയിലേക്കും
ദാസിയുടെ കണ്ണുകൾ അവരുടെ യജമാനത്തിയുടെ കൈയിലേക്കും എന്നതുപോലെ,
ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്ക്,
കരുണ കാണിക്കുന്നതുവരെ നോക്കിക്കൊണ്ടിരിക്കും.

3ഞങ്ങളോടു കരുണതോന്നണമേ, യഹോവേ, ഞങ്ങളോടു കരുണതോന്നണമേ,
കാരണം ഇപ്പോൾത്തന്നെ ഞങ്ങൾ നിന്ദകളാൽ മടുത്തിരിക്കുന്നു.
4അഹന്തനിറഞ്ഞവരുടെ പരിഹാസവും
വിമതരുടെ വെറുപ്പും
ഞങ്ങൾ ആവോളം സഹിച്ചിരിക്കുന്നു.
Copyright information for MalMCV