‏ Psalms 122

ദാവീദിന്റെ ആരോഹണഗീതം.

1“നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,”
എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു.
2ജെറുശലേമേ, ഞങ്ങളുടെ കാലുകൾ
നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു.

3ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം;
അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു.
4അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു—
യഹോവയുടെ ഗോത്രങ്ങൾ—
ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി
യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ.
5അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു;
ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ.

6ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക:
“ഈ പട്ടണത്തെ
മൂ.ഭാ. അവളെ
സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.
അഥവാ, അഭിവൃദ്ധിപ്പെടട്ടെ

7നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും
അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.”
8എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി,
“നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും.
9നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി
ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു.
Copyright information for MalMCV