‏ Proverbs 22

1സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം;
ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം.

2സമ്പന്നർക്കും ദരിദ്രർക്കും പൊതുവായി ഇതൊന്നുമാത്രം:
അവർ ഇരുവരെയും യഹോവ സൃഷ്ടിച്ചു.

3ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു;
എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു.

4വിനയമാണ് യഹോവാഭക്തി, അതിന്റെ അനന്തരഫലമോ
ധനം, ബഹുമതി, ദീർഘായുസ്സ് എന്നിവയും.

5ദുഷ്ടരുടെ പാതയിൽ മുള്ളുകളും കെണിയുമുണ്ട്,
എന്നാൽ സ്വന്തം ജീവനു വിലകൽപ്പിക്കുന്നവർ അവയിൽനിന്നെല്ലാം അകന്നുനിൽക്കുന്നു.

6കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക,
വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.

7ധനികർ ദരിദ്രർക്കുമേൽ ആധിപത്യംനടത്തുന്നു,
വായ്പവാങ്ങുന്നവർ വായ്പകൊടുക്കുന്നവരുടെ ദാസരുമാണ്.

8ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും,
അവരുടെ ഭീകരവാഴ്ച
മൂ.ഭാ. കോപത്തിന്റെ ദണ്ഡ്
അവസാനിക്കും.

9ഉദാരമനസ്കരായവർ അനുഗൃഹീതർ,
കാരണം അവർ തങ്ങളുടെ ഭക്ഷണം ദരിദ്രരുമായി പങ്കിടുന്നു.

10പരിഹാസിയെ ആട്ടിയോടിക്കുക, അതോടുകൂടി ശണ്ഠ ഒഴിഞ്ഞുപോകും;
കലഹവും അധിക്ഷേപവും അവസാനിക്കും.

11ഹൃദയശുദ്ധി ഇഷ്ടപ്പെടുകയും മാന്യമായി സംസാരിക്കുകയും ചെയ്യുന്നവർക്ക്
രാജാവ് സ്നേഹിതനായിത്തീരും.

12പരിജ്ഞാനത്തിനുമേൽ യഹോവയുടെ ദൃഷ്ടി കാവലിനുണ്ട്,
വഞ്ചകരുടെ വാക്കുകൾ അവിടന്നു തകിടംമറിക്കുന്നു.

13അലസർ ഇപ്രകാരം പറയുന്നു, “വെളിയിൽ ഒരു സിംഹമുണ്ട്!
ചത്വരങ്ങളിൽവെച്ച് ഞാൻ വധിക്കപ്പെടും!”

14വ്യഭിചാരിണിയുടെ വായ് അപകടംനിറഞ്ഞ കെണിയാണ്;
മൂ.ഭാ. ആഴമുള്ള കുഴി

യഹോവയുടെ കോപത്തിനിരയായവർ അതിൽ വീഴുന്നു.

15മടയത്തരം യുവാക്കളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു,
എന്നാൽ ശിക്ഷണത്തിന്റെ വടി അതിനെ ആട്ടിപ്പായിക്കുന്നു.

16സ്വന്തം സമ്പത്തു വർധിപ്പിക്കുന്നതിന് ദരിദ്രരെ പീഡിപ്പിക്കുന്നവരും
ധനികർക്കു ദാനംചെയ്യുന്നവരും ഒരുപോലെ ദരിദ്രരായിത്തീരും.

ജ്ഞാനിയുടെ സൂക്തങ്ങൾ

ഒന്നാംസൂക്തം

17ജ്ഞാനിയുടെ സൂക്തങ്ങൾ സശ്രദ്ധം കേൾക്കുക;
ഞാൻ ഉപദേശിക്കുന്നതിന് ഹൃദയം നൽകുക,
18കാരണം അവ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നതും
അധരങ്ങളിൽ ഒരുക്കിനിർത്തുന്നതും ആനന്ദകരം.
19നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്,
ഞാൻ ഇന്നു നിന്നോട്, നിന്നോടുതന്നെ ഉപദേശിക്കുന്നു.
20ഞാൻ നിനക്കായി മുപ്പതു സൂക്തങ്ങൾ എഴുതിയിട്ടുണ്ട്,
ഉപദേശത്തിന്റെയും പരിജ്ഞാനത്തിന്റെയും സൂക്തങ്ങൾതന്നെ,
21നീ സത്യസന്ധനായി, സത്യംമാത്രം സംസാരിക്കുന്നവൻ ആയിത്തീർന്ന്
നീ സേവിക്കുന്നവർക്ക് സത്യസന്ധമായ മറുപടിനൽകേണ്ടതിനാണ്
ഞാൻ ഈ സൂക്തങ്ങൾ നിനക്ക് എഴുതിയിട്ടുള്ളത്.

രണ്ടാംസൂക്തം

22ദരിദ്രർ നിസ്സഹായരായതിനാൽ അവരെ ചൂഷണംചെയ്യരുത്
നിർധനരെ കോടതികയറ്റി തകർത്തുകളയരുത്,
23കാരണം അവരുടെ വ്യവഹാരം യഹോവ ഏറ്റെടുക്കുകയും
അവരെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുംതന്നെചെയ്യും.

മൂന്നാംസൂക്തം

24ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്,
പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്.
25അല്ലെങ്കിൽ നിങ്ങൾ അവരുടെ രീതികൾ അനുശീലിക്കുകയും
നിങ്ങളെത്തന്നെ കെണിയിൽ വീഴ്ത്തുകയും ചെയ്യും.

നാലാംസൂക്തം

26മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുകയോ
അന്യർക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്യരുത്;
27അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്,
നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും.

അഞ്ചാംസൂക്തം

28നിങ്ങളുടെ പൂർവികർ സ്ഥാപിച്ചിരിക്കുന്ന
പുരാതനമായ അതിർത്തിക്കല്ലു മാറ്റരുത്.

ആറാംസൂക്തം

29തന്റെ തൊഴിലിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിനെ നിങ്ങൾ കാണുന്നില്ലേ?
അവർ രാജാക്കന്മാരെ സേവിക്കും
കീഴുദ്യോഗസ്ഥന്മാർക്കുവേണ്ടി അവർ സേവനം അനുഷ്ഠിക്കുകയില്ലാതാനും.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.