Nehemiah 7
1മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം 2എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. 3ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.”തിരിച്ചുവന്ന പ്രവാസികൾ
4നഗരം വലിയതും വിശാലവുമായിരുന്നെങ്കിലും നിവാസികൾ ചുരുക്കമായിരുന്നു: വീടുകളൊന്നും പണിതിരുന്നുമില്ല. 5അപ്പോൾ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിളിച്ചുകൂട്ടി വംശാവലി രേഖപ്പെടുത്താനായി ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം മടങ്ങിവന്നവരെക്കുറിച്ച് ഒരു വംശാവലിരേഖ കിട്ടിയതിൽ ഇപ്രകാരം എഴുതിയിരിക്കുന്നതായി ഞാൻ കണ്ടു:6ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ്. അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള തങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
7 ▼
ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
▼In order to format the table contained in this verse correctly, it has been necessary to move the content of some adjacent verses into it.
(സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ):ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
8പരോശിന്റെ പിൻഗാമികൾ | 2,172 |
9ശെഫത്യാവിന്റെ പിൻഗാമികൾ | 372 |
10ആരഹിന്റെ പിൻഗാമികൾ | 652 |
11(യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ | 2,818 |
12ഏലാമിന്റെ പിൻഗാമികൾ | 1,254 |
13സത്ഥുവിന്റെ പിൻഗാമികൾ | 845 |
14സക്കായിയുടെ പിൻഗാമികൾ | 760 |
15ബിന്നൂവിയുടെ പിൻഗാമികൾ | 648 |
16ബേബായിയുടെ പിൻഗാമികൾ | 628 |
17അസ്ഗാദിന്റെ പിൻഗാമികൾ | 2,322 |
18അദോനീക്കാമിന്റെ പിൻഗാമികൾ | 667 |
19ബിഗ്വായിയുടെ പിൻഗാമികൾ | 2,067 |
20ആദീന്റെ പിൻഗാമികൾ | 655 |
21(ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ | 98 |
22ഹാശൂമിന്റെ പിൻഗാമികൾ | 328 |
23ബേസായിയുടെ പിൻഗാമികൾ | 324 |
24ഹാരിഫിന്റെ പിൻഗാമികൾ | 112 |
25ഗിബെയോന്റെ പിൻഗാമികൾ | 95 |
26ബേത്ലഹേമിൽനിന്നും നെത്തോഫാത്തിൽനിന്നുമുള്ള പുരുഷന്മാർ | 188 |
27അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ | 128 |
28ബേത്ത്-അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ | 42 |
29കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ | 743 |
30രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ | 621 |
31മിക്-മാസിൽനിന്നുള്ള പുരുഷന്മാർ | 122 |
32ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ | 123 |
33നെബോയിൽനിന്നുള്ള പുരുഷന്മാർ | 52 |
34മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ | 1,254 |
35ഹാരീമിൽനിന്നുള്ള പുരുഷന്മാർ | 320 |
36യെരീഹോയിൽനിന്നുള്ള പുരുഷന്മാർ | 345 |
37ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ | 721 |
38സെനായാനിൽനിന്നുള്ള പുരുഷന്മാർ | 3,930. |
39 ▼
▼In order to format the table contained in this verse correctly, it has been necessary to move the content of some adjacent verses into it.
പുരോഹിതന്മാർ:(യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ | 973 |
40ഇമ്മേരിന്റെ പിൻഗാമികൾ | 1,052 |
41പശ്ഹൂരിന്റെ പിൻഗാമികൾ | 1,247 |
42ഹാരീമിന്റെ പിൻഗാമികൾ | 1,017. |
46 ▼
▼In order to format the table contained in this verse correctly, it has been necessary to move the content of some adjacent verses into it.
ആലയത്തിലെ സേവകർ:സീഹ, ഹസൂഫ, തബ്ബായോത്ത്, |
47കേരോസ്, സീയഹ, പാദോൻ, |
48ലെബാന, ഹഗാബ, ശൽമായി, |
49ഹാനാൻ, ഗിദ്ദേൽ, ഗഹർ, |
50രെയായാവ്, രെസീൻ, നെക്കോദ, |
51ഗസ്സാം, ഉസ്സ, പാസേഹ, |
52ബേസായി, മെയൂനിം, നെഫീസീം, |
53ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ, |
54ബസ്ളൂത്ത്, മെഹീദ, ഹർശ, |
55ബർക്കോസ്, സീസെര, തേമഹ്, |
56നെസീഹ, ഹതീഫ, |
എന്നിവരുടെ പിൻഗാമികൾ. |
57 ▼
▼In order to format the table contained in this verse correctly, it has been necessary to move the content of some adjacent verses into it.
ശലോമോന്റെ ദാസന്മാരായ:സോതായി, ഹസോഫേരെത്ത്, പെരിദ, | |
58യാല, ദർക്കോൻ, ഗിദ്ദേൽ, | |
59ശെഫാത്യാവ്, ഹത്തീൽ, | |
പോക്കേരെത്ത്-ഹസ്സെബയീം, ആമോൻ | |
എന്നിവരുടെ പിൻഗാമികൾ, | |
60ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി | 392. |
61 ▼
▼In order to format the table contained in this verse correctly, it has been necessary to move the content of some adjacent verses into it.
തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:62ദെലായാവ്, തോബിയാവ്, നെക്കോദ | |
എന്നിവരുടെ പിൻഗാമികൾ | 642. |
63പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്:
ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി എന്നിവരുടെ പിൻഗാമികൾ.
64ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. 65ഊറീമും തുമ്മീമും ▼
▼അതായത്, വെളിപ്പാടും സത്യവും.
ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു. 66ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360. 67അതിനുപുറമേ 7,337 ദാസീദാസന്മാരും സംഗീതജ്ഞരായ 245 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. 68736 കുതിര, 245 കോവർകഴുത, ▼
▼മിക്ക കൈ.പ്ര. ഈ വാക്യം കാണുന്നില്ല.
69435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു. 70കുടുംബത്തലവന്മാരിൽ ചിലർ വേലയ്ക്കായി സംഭാവന നൽകി. ദേശാധിപതി ഖജനാവിൽനിന്ന് 1,000 തങ്കക്കാശും, ▼
▼ഏക. 8.4 കി.ഗ്രാം.
50 കിണ്ണങ്ങളും 530 പുരോഹിതവസ്ത്രവും കൊടുത്തു. 71പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി 20,000 തങ്കക്കാശും, ▼▼ഏക. 170 കി.ഗ്രാം.
2,200 മിന്നാ ▼▼ഏക. 1.3 ടൺ.
വെള്ളിയും ഖജനാവിലേക്കു നൽകി. 72ശേഷംജനം കൊടുത്തത് ആകെ 20,000 തങ്കക്കാശ്, 2,000 മിന്നാ ▼▼ഏക. 1.25 ടൺ.
വെള്ളി, 67 പുരോഹിതവസ്ത്രങ്ങൾ എന്നിവയായിരുന്നു. 73പുരോഹിതന്മാരും ലേവ്യരും ദ്വാരപാലകരും സംഗീതജ്ഞരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരും ശേഷംഇസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി.
എസ്രാ ന്യായപ്രമാണം വായിക്കുന്നു
ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു. ഏഴാംമാസം വന്നപ്പോൾ,
Copyright information for
MalMCV