Job 25
ബിൽദാദ്
1അതിനുശേഷം ശൂഹ്യനായ ബിൽദാദ് ഇപ്രകാരം ഉത്തരം പറഞ്ഞു:2“ആധിപത്യവും ആദരവും ദൈവത്തിനുള്ളത്;
അവിടന്ന് ഉന്നതികളിൽ സമാധാനം സ്ഥാപിക്കുന്നു.
3അവിടത്തെ സൈന്യത്തെ എണ്ണിത്തിട്ടപ്പെടുത്താമോ?
അവിടത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാത്തത്?
4അങ്ങനെയെങ്കിൽ ഒരു മനുഷ്യന് ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകാൻ കഴിയും?
സ്ത്രീയിൽ പിറന്നവർ ശുദ്ധരാകുന്നതെങ്ങനെ?
5ചന്ദ്രൻ പ്രകാശമില്ലാതെയും
നക്ഷത്രങ്ങൾ അവിടത്തെ ദൃഷ്ടിയിൽ ശുദ്ധിയുള്ളവയും അല്ലെങ്കിൽ,
6കേവലം പുഴുവായിരിക്കുന്ന മനുഷ്യന്റെയും
കൃമിയായ മനുഷ്യപുത്രന്റെയും സ്ഥിതി എത്രയോ താഴ്ന്നത്?”
Copyright information for
MalMCV