‏ Isaiah 15

മോവാബിനെതിരേയുള്ള പ്രവചനം

1മോവാബിനെതിരേയുള്ള പ്രവചനം:

ഒരു രാത്രികൊണ്ട്,
മോവാബിലെ ആർ പട്ടണം ശൂന്യമാക്കപ്പെട്ടു!
ഒറ്റ രാത്രികൊണ്ട്,
മോവാബിലെ കീർ പട്ടണവും ശൂന്യമാക്കപ്പെട്ടു!
2ദീബോൻ അവരുടെ ആലയത്തിലേക്കു കയറിപ്പോകുന്നു,
വിലപിക്കുന്നതിനായി അവരുടെ ക്ഷേത്രങ്ങളിലേക്കുതന്നെ;
മോവാബ് നെബോയെയും മെദേബായെയുംപറ്റി വിലപിക്കുന്നു.
എല്ലാവരുടെയും തല മൊട്ടയടിച്ചും
താടി കത്രിച്ചുമിരിക്കുന്നു.
3തെരുവീഥികളിൽ അവർ ചാക്കുശീലയുടുത്തു നടക്കുന്നു;
പുരമുകളിലും ചത്വരങ്ങളിലുമുള്ള
എല്ലാവരും വിലപിക്കുന്നു,
കരഞ്ഞുകൊണ്ട് അവർ കാൽക്കൽവീഴുന്നു.
4ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു,
അവരുടെ ശബ്ദം ദൂരത്ത് യാഹാസുവരെയും കേൾക്കുന്നു.
അതിനാൽ മോവാബിലെ ആയുധപാണികൾ ഉച്ചത്തിൽ വിളിക്കുന്നു,
അവരുടെ ഹൃദയം ഉള്ളിൽ വിറകൊള്ളുകയുംചെയ്യുന്നു.

5എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു;
അവിടത്തെ ജനം സോവാറിലേക്കും
എഗ്ലത്ത്-ശെലീശിയായിലേക്കും പലായനംചെയ്യുന്നു.
അവർ ലൂഹീത്ത് കയറ്റംവരെ കയറിച്ചെല്ലുന്നു,
കരഞ്ഞുകൊണ്ട് അവരുടെ യാത്ര തുടരുന്നു.
ഹോരോനയീമിലേക്കുള്ള പാതയിൽ
അവർ തങ്ങളുടെ നാശത്തെപ്പറ്റി നിലവിളിക്കുന്നു.
6നിമ്രീമിലെ ജലാശയങ്ങൾ വരണ്ടല്ലോ,
പുല്ലു വാടിയുണങ്ങിയും പോയല്ലോ;
ഇളംപുല്ലു നശിച്ചുപോയല്ലോ
പച്ചയായതൊന്നും ശേഷിച്ചിട്ടുമില്ല.
7തന്മൂലം അവർ സമ്പാദിച്ചു കൂട്ടിവെച്ച സ്വത്ത്
അലരിത്തോട്ടിനക്കരയ്ക്ക് അവർ ചുമന്നുകൊണ്ടുപോകുന്നു.
8ദുരിതത്തിന്റെ നിലവിളി മോവാബിനു ചുറ്റും പ്രതിധ്വനിക്കുന്നു;
അതിന്റെ അലർച്ച എഗ്ലയീംവരെയും
അതിന്റെ വിലാപം ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു.
9ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു
ദീമോൻ, രക്തം എന്നിവയ്ക്കുള്ള എബ്രായവാക്കുകളുടെ ഉച്ചാരണങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട്.
നിറഞ്ഞിരിക്കുന്നു,
എന്നാൽ ഞാൻ ദീമോന്റെമേൽ ഇനിയും അധികം ആപത്തുകൾ വരുത്തും—
മോവാബിലെ പലായിതരുടെമേലും
ദേശത്തിലെ ശേഷിപ്പിന്മേലും ഞാൻ ഒരു സിംഹത്തെ വരുത്തും.
Copyright information for MalMCV