‏ Ezekiel 42

പുരോഹിതന്മാർക്കുള്ള മുറികൾ

1അതിനുശേഷം ആ പുരുഷൻ എന്നെ വടക്കോട്ടുള്ള വഴിയിലൂടെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. ദൈവാലയാങ്കണത്തിനും പുറമതിലിനും എതിരേ വടക്കുവശത്തുള്ള മുറികളിലേക്ക് എന്നെ നയിച്ചു: 2അവിടെയുള്ള കെട്ടിടത്തിനു നൂറുമുഴം നീളവും അൻപതുമുഴം വീതിയും
ഏക. 53 മീ. നീളവും 27 മീ. വീതിയും.
ഉണ്ടായിരുന്നു. അതിന്റെ വാതിൽ വടക്കോട്ട് അഭിമുഖമായിരുന്നു.
3അകത്തെ അങ്കണത്തിലെ ഇരുപതുമുഴം നീളമുള്ള ഭാഗത്തിനും
ഏക. 11 മീ.
പുറത്തെ അങ്കണത്തിലെ കൽത്തളത്തിനും എതിരേ മൂന്നുനിലയിലും തട്ടുതട്ടായ ഒരു ഇരിപ്പിടത്തിനെതിരേ തട്ടുതട്ടായ മറ്റൊരു ഇരിപ്പിടം ഉണ്ടായിരുന്നു.
4മുറികളുടെ മുൻഭാഗത്ത് ഉള്ളിലായി പത്തുമുഴം വീതിയിലും നൂറുമുഴം നീളത്തിലും ഒരു നടപ്പാത ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കുഭാഗത്തായിരുന്നു. 5താഴത്തെയും നടുവിലത്തെയും നിലകളിലുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങളെക്കാൾ, മൂന്നാംനിലയിലെ മുറികൾ വിസ്താരം കുറഞ്ഞതായിരുന്നു. കാരണം, അവിടെ നടപ്പാതയ്ക്കായി കൂടുതൽ സ്ഥലം വിനിയോഗിച്ചിരുന്നു. 6മുകൾനിലയിലെ മുറികൾക്ക് ആലയാങ്കണത്തിനുള്ളതുപോലെ തൂണുകൾ ഉണ്ടായിരുന്നില്ല. അതിനാൽ അവയ്ക്ക് താഴത്തെയും നടുവിലത്തെയും നിലകളുടെ തറയ്ക്കു വിസ്താരം കുറവായിരുന്നു. 7മുറികൾക്കും പുറത്തെ അങ്കണത്തിനും സമാന്തരമായി ഒരു പുറംചുമർ ഉണ്ടായിരുന്നു. അതിന് മുറികൾക്കു മുമ്പിൽ അൻപതുമുഴം നീളമുണ്ടായിരുന്നു. 8പുറത്തെ അങ്കണത്തിനടുത്തു നിരനിരയായുള്ള മുറികളുടെ നീളം അൻപതു മുഴവും വിശുദ്ധമന്ദിരത്തിനു തൊട്ടടുത്തുള്ള നിരയുടെ നീളം നൂറു മുഴവുമായിരുന്നു. 9പുറത്തെ അങ്കണത്തിൽനിന്ന് ഈ മുറികളിലേക്കു കടക്കാൻ താഴത്തെ നിലയിൽ കിഴക്കുവശത്തായി ഒരു പ്രവേശനം ഉണ്ടായിരുന്നു.

10തെക്കേവശത്ത്
മൂ.ഭാ. കിഴക്കേവശത്ത്
പുറത്തെ അങ്കണമതിലിനോടു ചേർന്ന് ദൈവാലയമുറ്റത്തോടു ചേർന്ന് പുറത്തെ മതിലിന് എതിരേ മുറികളുണ്ടായിരുന്നു.
11അവയുടെ മുൻഭാഗത്ത് ഒരു നടപ്പാത ഉണ്ടായിരുന്നു. അവയ്ക്കു നീളവും വീതിയും പുറത്തേക്കുള്ള വാതിലുകളും അളവുകളും വടക്കുഭാഗത്തെ മുറികൾക്കു സമാനമായിരുന്നു. വടക്കുവശത്തുള്ള വാതിലുകൾപോലെയായിരുന്നു 12തെക്കുവശത്തുള്ള മുറികളുടെ വാതിലുകളും. കിഴക്കോട്ടു നീണ്ടുകിടക്കുന്ന അനുബന്ധമതിലിനു സമാന്തരമായുള്ള നടപ്പാതയുടെ തലയ്ക്കൽ ഒരു പ്രവേശനം ഉണ്ടായിരുന്നു. അവയിലൂടെ ഒരുവന് മുറികളിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു.

13അതിനുശേഷം അദ്ദേഹം എന്നോടു പറഞ്ഞു: “വടക്കും തെക്കുമായി ദൈവാലയാങ്കണത്തിനുനേരേയുള്ള മുറികൾ, യഹോവയോട് അടുത്തു ചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധയാഗങ്ങൾ ഭക്ഷിക്കുന്ന മുറികളാണ്. അവിടെ അവർ, അതിവിശുദ്ധയാഗങ്ങൾ—ഭോജനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അകൃത്യയാഗങ്ങളും—വെക്കണം; കാരണം, ആ സ്ഥലം വിശുദ്ധമാണല്ലോ. 14പുരോഹിതന്മാർ ഒരിക്കൽ വിശുദ്ധമന്ദിരത്തിന്റെ ചുറ്റുവട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞാൽ, ശുശ്രൂഷിക്കുന്ന വസ്ത്രങ്ങൾ അഴിച്ചുമാറ്റാതെ അവർ പുറത്തെ അങ്കണത്തിലേക്ക് പോകാൻ പാടുള്ളതല്ല, കാരണം ആ വസ്ത്രങ്ങൾ വിശുദ്ധമല്ലോ. ജനത്തിനുള്ള സ്ഥലത്തിനടുത്ത് ചെല്ലുന്നതിനുമുമ്പ് അവർ വേറെ വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്.”

15ദൈവാലയത്തിന്റെ അന്തർഭാഗമെല്ലാം അളന്നുതീർന്നശേഷം അദ്ദേഹം എന്നെ കിഴക്കേ കവാടത്തിലൂടെ പുറത്തേക്കു കൊണ്ടുപോയി. ദൈവാലയപ്രദേശം ചുറ്റും അളന്നു. 16കിഴക്കേവശം അളവുദണ്ഡിനാൽ അളന്നു; അത് അഞ്ഞൂറു മുഴമെന്നു കണ്ടു. 17വടക്കേവശം അദ്ദേഹം അളന്നു; അളവുദണ്ഡിന്റെ കണക്കനുസരിച്ച് അത് അഞ്ഞൂറ് മുഴമായിരുന്നു.
ഏക. 265 മീ.
18തെക്കേവശം അദ്ദേഹം അളന്നു; അളവുദണ്ഡനുസരിച്ച് അതും അഞ്ഞൂറു മുഴം. 19അനന്തരം അദ്ദേഹം പടിഞ്ഞാറുവശത്തെത്തി അവിടവും അളന്നു; അളവുദണ്ഡനുസരിച്ച് അതും അഞ്ഞൂറു മുഴം. 20അങ്ങനെ ആ പ്രദേശമാകെ, നാലുവശവും അദ്ദേഹം അളന്നു. വിശുദ്ധമായതും സാമാന്യമായതുംതമ്മിൽ വേർതിരിക്കാൻവേണ്ടി അവിടെ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ഉള്ള ഒരു മതിൽ ഉണ്ടായിരുന്നു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.