‏ Amos 1

1തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ
യഹോവാശ്, യോവാശ് എന്നതിന്റെ മറ്റൊരുരൂപം.
മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു.

2അദ്ദേഹം പറഞ്ഞു:

“യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു,
ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു;
ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു,
കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു.”

ഇസ്രായേലിന്റെ അയൽരാജ്യങ്ങളുടെമേൽ ന്യായവിധി

3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ദമസ്കോസിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം
ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.
കാരണം, ഇരുമ്പുമെതിവണ്ടികൊണ്ട്
അവർ ഗിലെയാദിനെ മെതിച്ചുകളഞ്ഞിരിക്കുന്നു.
4ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും
അതു ബെൻ-ഹദദിന്റെ കോട്ടകളെ ദഹിപ്പിക്കും.
5ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും;
ആവെൻ
ദുഷ്ടത എന്നർഥം.
താഴ്വരയിലെ രാജാവിനെയും
ബെത്ത്-ഏദെനിൽ ചെങ്കോൽ വഹിക്കുന്നവനെയും ഞാൻ നശിപ്പിക്കും.
അരാമിലെ ജനം പ്രവാസികളായി കീറിലേക്കു പോകും,”
എന്ന് യഹോവയുടെ അരുളപ്പാട്.
6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഗസ്സയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം
ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.
കാരണം, ജനങ്ങളെ മുഴുവനും ബന്ദികളാക്കി
അവർ ഏദോമിനു വിറ്റിരിക്കുന്നു.
7ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും
അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.
8ഞാൻ, അശ്ദോദിലെ നിവാസികളെയും,
അസ്കലോനിൽ ചെങ്കോൽ വഹിക്കുന്നവനെയും നശിപ്പിക്കും.
ഫെലിസ്ത്യരിൽ അവസാനം ശേഷിക്കുന്നവനും മരിക്കുന്നതുവരെ,
ഞാൻ എക്രോനെതിരേയും എന്റെ കൈ തിരിക്കും,”
എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.
9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“സോരിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം
ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.
കാരണം, സഹോദരസഖ്യം അവഗണിച്ചുകൊണ്ട്
ജനങ്ങളെ മുഴുവനും അവർ ഏദോമിനു വിറ്റിരിക്കുന്നു.
10ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും,
അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.”
11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഏദോമിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം
ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.
കാരണം, വാളുമായി അവൻ തന്റെ സഹോദരനെ പിൻതുടർന്നു,
യാതൊരനുകമ്പയും കാട്ടിയില്ല.
അവന്റെ കോപം തുടരെ ജ്വലിച്ചു;
അവന്റെ ക്രോധം കത്തിജ്വലിച്ചു.
12ഞാൻ തേമാനിൽ അഗ്നി അയയ്ക്കും
അതു ബൊസ്രായുടെ കോട്ടകളെ ദഹിപ്പിക്കും.”
13യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“അമ്മോന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം
ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.
കാരണം, തന്റെ അതിരുകൾ വിശാലമാക്കേണ്ടതിന്
അവൻ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞു:
14ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും
അത് അവളുടെ കോട്ടകളെ ദഹിപ്പിക്കും
യുദ്ധദിവസത്തിൽ പടയ്ക്കായുള്ള ആർപ്പുവിളികളുടെ മധ്യത്തിലും
കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെ മധ്യത്തിലുംതന്നെ.
15അവരുടെ രാജാവ്
അഥവാ, മോലെക്ക്
പ്രവാസത്തിലേക്കു പോകും;
അവനും അവന്റെ ഉദ്യോഗസ്ഥപ്രമുഖരും ഒരുമിച്ചുതന്നെ,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.