‏ 2 Chronicles 36

1ദേശത്തെ ജനം യോശിയാവിന്റെ മകനായ യഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാനത്തു ജെറുശലേമിൽ രാജാവായി വാഴിച്ചു.

യെഹൂദാരാജാവായ യഹോവാഹാസ്

2രാജാവാകുമ്പോൾ യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസം ജെറുശലേമിൽ വാണു. 3ഈജിപ്റ്റിലെ രാജാവ് ജെറുശലേമിൽവെച്ച് യഹോവാഹാസിനെ സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹം നൂറു താലന്തു
ഏക. 3.75 ടൺ.
വെള്ളിയും ഒരു താലന്തു
ഏക. 34 കി.ഗ്രാം.
സ്വർണവും യെഹൂദയ്ക്ക് കപ്പം ചുമത്തുകയും ചെയ്തു.
4ഈജിപ്റ്റ് രാജാവ് യഹോവാഹാസിന്റെ ഒരു സഹോദരനായ എല്യാക്കീമിനെ യെഹൂദയ്ക്കും ജെറുശലേമിനും രാജാവാക്കി; അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. എല്യാക്കീമിന്റെ സഹോദരനായ യഹോവാഹാസിനെ നെഖോ പിടിച്ച് ഈജിപ്റ്റിലേക്കു കൊണ്ടുപോകുകയും ചെയ്തു.

യെഹൂദാരാജാവായ യെഹോയാക്കീം

5രാജാവാകുമ്പോൾ യെഹോയാക്കീമിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. തന്റെ ദൈവമായ യഹോവയുടെമുമ്പാകെ തിന്മയായത് അദ്ദേഹം പ്രവർത്തിച്ചു. 6ബാബേൽരാജാവായ നെബൂഖദ്നേസർ അദ്ദേഹത്തെ ആക്രമിക്കുകയും ഓട്ടുചങ്ങലയിട്ടുകെട്ടി ബാബേലിലേക്കു കൊണ്ടുപോകുകയും ചെയ്തു. 7യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും നെബൂഖദ്നേസർ ബാബേലിലേക്ക് എടുത്തുകൊണ്ടുപോയി തന്റെ ദേവന്റെ ക്ഷേത്രത്തിൽ
അഥവാ, കൊട്ടാരത്തിൽ
സൂക്ഷിച്ചു.

8യെഹോയാക്കീമിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത മ്ലേച്ഛകൃത്യങ്ങളും അദ്ദേഹത്തിനു പ്രതികൂലമായി കാണപ്പെട്ട എല്ലാക്കാര്യങ്ങളും ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകനായ യെഹോയാഖീൻ അദ്ദേഹത്തിനുപകരം രാജാവായി.

യെഹൂദാരാജാവായ യെഹോയാഖീൻ

9രാജാവാകുമ്പോൾ യെഹോയാഖീന് പതിനെട്ടു വയസ്സായിരുന്നു.
2 രാജാ. 24:8; മിക്ക കൈ.പ്ര. എട്ട്
അദ്ദേഹം മൂന്നുമാസവും പത്തുദിവസവും ജെറുശലേമിൽ വാണു. അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അനിഷ്ടമായതു പ്രവർത്തിച്ചു.
10പിറ്റേ വസന്തകാലത്ത് നെബൂഖദ്നേസർ രാജാവ് ആളുവിട്ട് യെഹോയാഖീനെ ബാബേലിലേക്കു വരുത്തി. അതോടൊപ്പം, യഹോവയുടെ ആലയത്തിലെ വിലപിടിപ്പുള്ള വസ്തുക്കളും ബാബേലിലേക്കു കൊണ്ടുപോരുന്നു. യെഹോയാഖീന്റെ പിതൃസഹോദരനായ
ബന്ധു എന്ന അർഥത്തിൽ സഹോദരൻ എന്ന പദം എബ്രായഭാഷയിൽ ഉപയോഗിച്ചിരിക്കുന്നു. 2 രാജാ. 24:17 കാണുക.
സിദെക്കീയാവിനെ അദ്ദേഹം യെഹൂദയ്ക്കും ജെറുശലേമിനും രാജാവായി വാഴിച്ചു.

യെഹൂദാരാജാവായ സിദെക്കീയാവ്

11സിദെക്കീയാവ് രാജാവായപ്പോൾ അദ്ദേഹത്തിന് ഇരുപത്തിയൊന്നു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. 12അദ്ദേഹം തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. യഹോവയുടെ വചനങ്ങൾ തന്നോടു പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ അദ്ദേഹം തന്നെത്താൻ വിനയപ്പെട്ടുമില്ല. 13തന്നെക്കൊണ്ട് ദൈവനാമത്തിൽ ശപഥംചെയ്യിച്ചിരുന്ന നെബൂഖദ്നേസർ രാജാവിനെതിരേ അദ്ദേഹം മത്സരിക്കുകയും ചെയ്തു. അദ്ദേഹം മർക്കടമുഷ്ടിക്കാരനായി സ്വന്തം ഹൃദയം കഠിനമാക്കി. ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്ക് അദ്ദേഹം തിരിഞ്ഞില്ല. 14അതിനുംപുറമേ സകലപുരോഹിതമുഖ്യന്മാരും ജനങ്ങളും ഇതര രാഷ്ട്രങ്ങളിലെ സകലവിധമായ മ്ലേച്ഛാചാരങ്ങളും പിൻതുടർന്ന് വളരെയധികമായി അവിശ്വസ്തത കാട്ടി, ജെറുശലേമിൽ വിശുദ്ധീകരിക്കപ്പെട്ടിരുന്ന യഹോവയുടെ ആലയത്തെ അവർ അശുദ്ധമാക്കി.

ജെറുശലേമിന്റെ പതനം

15അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് തന്റെ ജനത്തോടും തന്റെ തിരുനിവാസത്തോടുമുള്ള കരുണനിമിത്തം അവരുടെ അടുത്തേക്കു വീണ്ടും വീണ്ടും തന്റെ ദൂതന്മാരെ അയച്ച് പ്രബോധിപ്പിച്ചുകൊണ്ടിരുന്നു. 16എന്നാൽ യഹോവയുടെ ഉഗ്രകോപം തന്റെ ജനത്തിനുനേരേ ജ്വലിക്കുകയും അത് ഒഴിവാക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും ഇല്ലാതാകുന്നതുവരെ അവർ ദൈവത്തിന്റെ ദൂതന്മാരെ അധിക്ഷേപിക്കുകയും അവിടത്തെ വാക്കുകളുടെനേരേ അവജ്ഞകാട്ടുകയും അവിടത്തെ പ്രവാചകന്മാരെ പരിഹസിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. 17യഹോവ ബാബേൽ
അഥവാ, കൽദയ
രാജാവിനെ അവർക്കെതിരേ വരുത്തി. അദ്ദേഹം അവരുടെ യുവാക്കളെ വിശുദ്ധമന്ദിരത്തിൽവെച്ച് വാളാൽ കൊന്നു. യുവാവിനെയോ യുവതിയെയോ വൃദ്ധനെയോ പടുകിഴവനെയോ ഒരുത്തരെയും അദ്ദേഹം വിട്ടുകളയാതെ സകലരെയും വാളിനിരയാക്കി. ദൈവം അവരെ എല്ലാവരെയും നെബൂഖദ്നേസരിന്റെ കൈയിൽ ഏൽപ്പിച്ചിരുന്നു.
18ദൈവത്തിന്റെ ആലയത്തിലെ ചെറുതും വലുതുമായ സകല ഉപകരണങ്ങളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളും എല്ലാം അദ്ദേഹം ബാബേലിലേക്കു കൊണ്ടുപോയി. 19അവർ ദൈവാലയം അഗ്നിക്കിരയാക്കി; ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുതകർത്തു; സകലകൊട്ടാരങ്ങളും അവർ കത്തിച്ചു; വിലപിടിപ്പുള്ളതെല്ലാം അവർ നശിപ്പിച്ചു.

20വാളിൽനിന്നു രക്ഷപ്പെട്ട ശേഷിപ്പിനെ അദ്ദേഹം ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി. പാർസിരാജ്യത്തിന് ആധിപത്യം സിദ്ധിക്കുന്നതുവരെ അവർ അവിടെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും അടിമകളായിരുന്നു. 21ദേശം അതിന്റെ ശബ്ബത്തുവിശ്രമം ആസ്വദിച്ചു. യിരെമ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിവൃത്തിയാകുംവിധം എഴുപതുവർഷം പൂർത്തിയാകുന്നതുവരെ ദേശത്തിനു ശൂന്യകാലമായിരുന്നു.

22പാർസിരാജാവായ കോരെശിന്റെ ഒന്നാംവർഷത്തിൽ, യിരെമ്യാവിലൂടെ സംസാരിച്ച യഹോവയുടെ വചനം നിറവേറുന്നതിനു, യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അദ്ദേഹം തന്റെ രാജ്യംമുഴുവനും ഒരു വിളംബരം പുറപ്പെടുവിക്കുകയും അതു രേഖപ്പെടുത്തിവെക്കുകയും ചെയ്തത് ഇപ്രകാരമാണ്:

23“പാർസിരാജാവായ കോരെശ് ഈ വിധം ആജ്ഞാപിക്കുന്നു:

“ ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നൽകിയിരിക്കുന്നു. യെഹൂദ്യയിലെ ജെറുശലേമിൽ അവിടത്തേക്കുവേണ്ടി ഒരു ആലയം പണിയാൻ അവിടന്ന് എന്നെ നിയോഗിച്ചിരിക്കുന്നു. അതിനാൽ നിങ്ങളിൽ യഹോവയുടെ ജനമായി ആരെങ്കിലുമുണ്ടെങ്കിൽ അവർ യാത്ര പുറപ്പെടട്ടെ. അവരുടെ ദൈവമായ യഹോവ അവരോടുകൂടെ ഇരിക്കുമാറാകട്ടെ.’ ”

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.