‏ 1 Chronicles 8

ബെന്യാമീന്യനായ ശൗലിന്റെ വംശാവലി

1ബെന്യാമീൻ—
ആദ്യജാതനായ ബേലയുടെയും
രണ്ടാമനായ അശ്ബേലിന്റെയും മൂന്നാമനായ അഹ്രഹിന്റെയും
2നാലാമനായ നോഹയുടെയും അഞ്ചാമനായ രാഫായുടെയും പിതാവായിരുന്നു.
3ബേലയുടെ പുത്രന്മാർ ഇവരായിരുന്നു:
അദ്ദാർ, ഗേരാ, അബീഹൂദ്,
അഥവാ, ഏഹൂദിന്റെ പിതാവായ ഗേരാ
4അബീശൂവാ, നയമാൻ, അഹോഹ്, 5ഗേരാ, ശെഫൂഫാൻ, ഹൂരാം.
6 7ഏഹൂദിന്റെ പിൻഗാമികളായ നയമാൻ, അഹീയാവ്, ഗേരാ. ഇവർ ഗേബാ നിവാസികളുടെ പിതൃഭവനത്തലവന്മാരായിരുന്നു; ഇവർ മനഹത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു.
ഉസ്സ, അഹീഹൂദ് എന്നിവരുടെ പിതാവായ ഗേരായാണ് ഇവരെ പ്രവാസത്തിലേക്കു നയിച്ചത്.
8തന്റെ ഭാര്യമാരായ ഹൂശീം, ബയരാ എന്നിവരെ ഉപേക്ഷിച്ചശേഷവും ശഹരയീമന് മോവാബുദേശത്തുവെച്ച് പുത്രന്മാർ ജനിച്ചു. 9ഹോദേശ് എന്ന ഭാര്യയിൽ അദ്ദേഹത്തിന് യോബാബ്, സിബ്യാവ്, മേശാ, മൽക്കാം, 10യെവൂസ്, സാഖ്യാവ്, മിർമാ എന്നീ പുത്രന്മാർ ജനിച്ചു. അദ്ദേഹത്തിന്റെ ഈ പുത്രന്മാർ പിതൃഭവനത്തലവന്മാരായിരുന്നു. 11ഹൂശീം എന്ന ഭാര്യയിൽ അദ്ദേഹത്തിന് അബീത്തൂബ്, എല്പയൽ എന്നീ പുത്രന്മാർ ജനിച്ചു.
12എല്പയലിന്റെ പുത്രന്മാർ:
ഏബെർ, മീശാം, ശെമെദ്—ഈ ശെമെദാണ് ഓനോവും ലോദും അവയ്ക്കുചുറ്റമുള്ള പട്ടണങ്ങളും പണിയിച്ചത്—
13ബേരീയാവ്, ശേമാ—ഇവരിരുവരും അയ്യാലോനിൽ താമസിച്ചിരുന്നവരുടെ കുടുംബത്തലവന്മാരായിരുന്നു; ഗത്തിലെ പൂർവനിവാസികളെ ഓടിച്ചതും ഇവരാണ്.
14അഹ്യോ, ശാശക്ക്, യെരേമോത്ത് 15സെബദ്യാവ്, അരാദ്, ഏദെർ 16മീഖായേൽ, യിശ്പാ, യോഹാ എന്നിവർ ബേരീയാവിന്റെ പുത്രന്മാരായിരുന്നു.
17സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹേബെർ, 18യിശ്മെരായി, യിസ്ളീയാവ്, യോബാബ് എന്നിവർ എല്പയലിന്റെ പുത്രന്മാരായിരുന്നു.
19യാക്കീം, സിക്രി, സബ്ദി, 20എലീയേനായി, സില്ലെഥായി, എലീയേൽ, 21അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമെയിയുടെ പുത്രന്മാരായിരുന്നു.
22യിശ്ഫാൻ, ഏബെർ, എലീയേൽ, 23അബ്ദോൻ, സിക്രി, ഹാനാൻ, 24ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ് 25യിഫ്ദേയാ, പെനൂവേൽ
ദൈവത്തിന്റെ മുഖം എന്നർഥം.
എന്നിവർ ശാശക്കിന്റെ പുത്രന്മാരായിരുന്നു.
26ശംശെരായി, ശെഹര്യാവ്, അഥല്യാവ്, 27യാരെശ്യാവ്, ഏലിയാവ്, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാരായിരുന്നു.
28ഇവരെല്ലാം പിതൃഭവനത്തലവന്മാരും അവരുടെ വംശാവലിയിൽ പ്രധാനികളുമായി പേരു ചേർക്കപ്പെട്ടിരുന്നവരും ആയിരുന്നു. ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു.

29ഗിബെയോന്റെ പിതാവായ
പിതാവ്, വിവക്ഷിക്കുന്നത് ഭരണാധിപൻ എന്നാണ്.
യെയീയേൽ
9:35 കാണുക; മൂ.ഭാ. യെയീയേൽ വാക്ക് കാണുന്നില്ല.
ഗിബെയോനിൽ താമസിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു.
30അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ,
9:36 കാണുക; മൂ.ഭാ. നേർ ഈ വാക്ക് കാണുന്നില്ല
നാദാബ്,
31ഗെദോർ, അഹ്യോ, സേഖെർ, 32മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും. മിക്ലോത്ത് ശിമെയയുടെ പിതാവായിരുന്നു. ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു.
33നേർ കീശിന്റെ പിതാവായിരുന്നു; കീശ് ശൗലിന്റെയും ശൗൽ യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ
എശ്-ബാൽ, ഈശ്-ബോശെത്ത് എന്നും അറിയപ്പെടുന്നു.
എന്നിവരുടെയും പിതാവായിരുന്നു.
34യോനാഥാന്റെ മകൻ:
മെരീബ്-ബാൽ,
മെരീബ്-ബാൽ, മെഫീബോശെത്ത് എന്നും അറിയപ്പെടുന്നു.
അദ്ദേഹം മീഖായുടെ പിതാവായിരുന്നു.
35മീഖായുടെ പുത്രന്മാർ:
പീഥോൻ, മേലെക്, തരേയ, ആഹാസ്.
36ആഹാസ് യഹോവദ്ദയുടെ പിതാവായിരുന്നു. യഹോവദ്ദ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്. 37മോസ ബിനെയയുടെ പിതാവ്; ബിനെയയുടെ മകൻ രാഫാ, രാഫായുടെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ.
38ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു. അവരുടെ പേരുകൾ:
അസ്രീക്കാം, ബൊഖേരൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ. ഇവരെല്ലാമായിരുന്നു ആസേലിന്റെ പുത്രന്മാർ.
39ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ:
ആദ്യജാതൻ ഊലാം, രണ്ടാമൻ യെയൂശ്, മൂന്നാമൻ എലീഫേലെത്ത്.
40ഊലാമിന്റെ പുത്രന്മാർ അമ്പ് എയ്യാൻ കഴിവുള്ള ധീരയോദ്ധാക്കളായിരുന്നു. അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു—ആകെ നൂറ്റിയൻപതുപേർ.
ഇവരെല്ലാം ബെന്യാമീനിന്റെ പിൻഗാമികളായിരുന്നു.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.